മുംബൈ: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം നിഷേധിച്ച് മുംബൈയിലെ മലയാളി വ്യവസായി ദിനേശ് മേനോന്‍. കോടിയേരിക്കല്ല മാണി സി കാപ്പനാണ് ഞാന്‍ പണം നല്‍കിയിട്ടുള്ളത്. മൂന്നര കോടി രൂപയാണ് നല്‍കിയത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ കാപ്പന്‍ ഇടപെട്ട് വാങ്ങിത്തരാമെന്ന് പറഞ്ഞത് കൊണ്ടാണ് പണം ന്‍കിയത്. ഓഹരികളുടെ വില്‍പന നടക്കുന്ന സമയത്ത് ഒരു തവണ മാത്രമാണ് കോടിയേരിയെ കണ്ടിട്ടുള്ളത്. ഓഹരിവില്‍പനയെ കുറിച്ച് കോടിയേരിയുമായി സംസാരിച്ചിട്ടില്ല. പിന്നീട് ഓഹരികള്‍ തനിക്ക് നല്‍കാന്‍ താത്പര്യമില്ലെന്ന് കാണിച്ച് കിയാല്‍ കത്തയച്ചപ്പോള്‍ ഞാന്‍ നല്‍കിയ പണം കാപ്പനോട് തിരിച്ച് ചോദിച്ചു. അതില്‍ 25 ലക്ഷം രൂപ മാത്രമാണ് തിരിച്ച് തന്നത്. ബാക്കി പണത്തിന് പകരം കുമരകത്തെ ഭൂമി തരാമെന്നും പറഞ്ഞു. ആ ഭൂമി ഇതുവരെ ലഭിച്ചിട്ടുമില്ല. ദിനേശ് മേനോന്‍ മുംബൈയില്‍ പറഞ്ഞു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News