ഒരേ വേദിയില്‍ ദിലീപും കാവ്യയും മഞ്ജു വാര്യരും; വിവാഹവേദിയില്‍ നിന്നുള്ള താരങ്ങളുടെ വീഡിയോ പുറത്ത്
കോഴിക്കോട്:നടന്‍ ദിലീപിന്റെയും കുടുംബത്തിന്റെയും ചെറിയൊരു കാര്യം പോലും വലിയ വാര്‍ത്തയായി മാറുന്നതാണ് പതിവ്. നടി മഞ്ജു വാര്യരുമായിട്ടുള്ള വിവാഹ ജീവിതം വേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പാപ്പരാസികള്‍ ദിലീപിന്റെ കുടുംബത്തിനൊപ്പം ചേരുന്നത്. പതിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യം അവസാനിക്കാനുള്ള കാരണമെന്താണെന്ന് കണ്ടെത്തി ഒടുവിലത് നടി കാവ്യ മാധവനിലെത്തി.
മഞ്ജുവുമായി പിരിഞ്ഞ് അധികം വൈകാതെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത് പോലെ ദിലീപും കാവ്യയും വിവാഹം കഴിക്കുകയും ചെയ്തു. നിലവില്‍ മക്കളുടെ കൂടെ ഭാര്യ ഭര്‍ത്താക്കന്മാരായി കഴിയുകയാണ് ദിലീപും കാവ്യയും. സിംഗിള്‍ ലൈഫിലേക്കാണ് മഞ്ജു വാര്യര്‍ തിരിഞ്ഞതും. ഒപ്പം സിനിമയുമായി മുന്നോട്ട് പോവുകയും ചെയ്യുന്നു. എന്നാൽ താരങ്ങൾ മൂന്നാളും ഒരേ വേദിയിലെത്തിയതിൻ്റെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.
വേര്‍പിരിഞ്ഞതിന് ശേഷം ദിലീപോ മഞ്ജു വാര്യരോ നേരില്‍ കാണാനുള്ള സാഹചര്യങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. മുന്‍പ് മഞ്ജു വാര്യരുടെ പിതാവ് മരിച്ച സമയത്ത് മകള്‍ മീനാക്ഷിയുടെ കൂടെ ദിലീപ് എത്തിയത് ശ്രദ്ധേയമായിരുന്നു. പിന്നീട് പലപ്പോഴും പൊതുവേദികളില്‍ നിന്നും ഇരുവരും അകന്ന് നില്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ ദിലീപും കാവ്യ മാധവനും മഞ്ജു വാര്യരുമൊക്കെ ഒരുമിച്ചെത്തിയതിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് വച്ച് നടത്തിയ ആഡംബര വിവാഹത്തില്‍ പങ്കെടുക്കാനാണ് ദിലീപ് കുടുംബസമേതം വന്നത്. ഭാര്യ കാവ്യ മാധവനൊപ്പം വേദിയിലേക്ക് എത്തിയ നടന്‍ അവിടുന്ന് ഭക്ഷണം കഴിച്ചും സുഹൃത്തുക്കളോട് കുശലാന്വേഷണം നടത്തിയതിന് ശേഷമാണ് തിരികെ പോയത്. ഇതേ വേദിയില്‍ നടി മഞ്ജു വാര്യരും എത്തിയെന്നതാണ് ശ്രദ്ധേയം. സമാനമായ രീതിയില്‍ മഞ്ജുവും വിവാഹസദ്ദസ്സിലെ ആളുകളുമായി പരിചയം പുതുക്കിയതിന് ശേഷമാണ് മടങ്ങി പോയത്.
ഡിസ്‌നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്‍ ഗൗതമിന്റെ വിവാഹ റിസപ്ഷന്‍ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ഇരുവപും എത്തിയത്. കോഴിക്കോടുള്ള ആഡംബര ഹോട്ടലില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍. ദിലീപിനും കാവ്യയ്ക്കും മഞ്ജുവിനും പുറമേ മോഹന്‍ലാല്‍ അടക്കം നിരവധി സിനിമാ താരങ്ങളാണ് വിവാഹവിരുന്നില്‍ പങ്കെടുത്തത്. ഇതിന്റെ വീഡിയോസും ഫോട്ടോസുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തിരുന്നു.
ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം പൊതുവേദികളിൽ നിന്നും അകലം പാലിച്ച് നില്‍ക്കുകയാണ് നടി കാവ്യ മാധവന്‍. മകള്‍ക്ക് കൂടി ജന്മം കൊടുത്തതിന് ശേഷം താരവിവാഹങ്ങള്‍ക്ക് മാത്രമേ കാവ്യ പങ്കെടുക്കാറുള്ളു. ഇരുവരും ഒരുമിച്ചെത്തിയതിനാല്‍ പുതിയ വീഡിയോസ് വലിയ രീതിയില്‍ വൈറലാവുകയും ചെയ്തു. പിന്നാലെ നിരവധി കമന്റുകളാണ് ഇതിന് ലഭിക്കുന്നത്.
ചിലര്‍ മഞ്ജു വാര്യരുടെ ത്യാഗമാണ് ദിലീപിന്റെയും കാവ്യയുടെയും മുഖത്ത് കാണുന്ന സന്തോഷത്തിന് കാരണമെന്ന് കമന്റിലൂടെ പറയുന്നു. സത്യം പറഞ്ഞാല്‍ മഞ്ജു വാര്യരെ ഇത്രയും ശക്തയാക്കിയതിന് കാരണം ദിലീപ് തന്നെയാണെന്നും സൂചിപ്പിക്കുന്നു. എന്തായാലും പരസ്പരമുള്ള കൂടികാഴ്ചയ്ക്ക് മുന്‍പേ ഇരുകൂട്ടരും വിവാഹവേദിയില്‍ നിന്നും പോവുകയാണ് ചെയ്തിരിക്കുന്നത്.