KeralaNewsRECENT POSTS

അര്‍ബുദ രോഗിയ്ക്ക് അര്‍ബുദമില്ലെന്ന റിപ്പോര്‍ട്ട്; വീണ്ടും ഗുരുതര വീഴ്ചയുമായി ഡയനോവ ലാബ്

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അര്‍ബുദമില്ലാത്ത രോഗിക്ക് കീമോ ചെയ്ത സംഭവത്തില്‍ ഗുരുതര വീഴ്ച വരുത്തിയ സ്വകാര്യ ലാബായ ഡയനോവയ്‌ക്കെതിരെ വീണ്ടും പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അര്‍ബുദത്തിന് ചികിത്സ തേടിയെത്തിയ ഹുസൈബ (46) എന്നയാള്‍ക്ക് അര്‍ബുദം ഇല്ലെന്നും ഉണ്ടെന്നുമുള്ള രണ്ട് വ്യത്യസ്ത പരിശോധന റിപ്പോര്‍ട്ടുകള്‍ നല്‍കിയെന്നാണ് പുതിയ പരാതി. ഹുസൈബയുടെ പരാതിയെ തുടര്‍ന്ന് ലാബ് പോലീസ് അടച്ചുപൂട്ടി.

അണ്ഡാശയ അര്‍ബുദത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു അടൂര്‍ സ്വദേശിയായ ഹുസൈബ. എറണാകുളത്തായിരുന്നു മുമ്പ് ചികിത്സ തേടിയിരുന്നത്. 12 തവണ ഹുസൈബ കീമോയ്ക്ക് വിധേയയായിട്ടുണ്ട്. ഏറ്റവുമൊടുവില്‍ നടത്തിയ പരിശോധനയിലാണ് കരളിലേക്ക് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ എത്തുകയായിരിന്നു.

മെഡിക്കല്‍ കോളേജിലെ ഡോക്ടറെ കാണുന്നതിനു മുമ്പ് തൊട്ടടുത്ത ഡയനോവ ലാബില്‍ പരിശോധന നടത്തി. എന്നാല്‍ ഫലം കണ്ട് ഹുസൈബവും കുടുംബവും ഞെട്ടി. അര്‍ബുദം ഇല്ലെന്ന പരിശോധന ഫലമാണ് ലാബില്‍ നിന്നും ലഭിച്ചത്. ഇതില്‍ സംശയം തോന്നിയ ഹുസൈബ അതേ രക്ത സാംമ്പിള്‍ വീണ്ടും പരിശോധന നടത്താന്‍ ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ അര്‍ബുദം ഉണ്ടെന്ന ഫലമാണ് ഇവര്‍ക്ക് ലഭിച്ചത്. അതേസമയം, സാങ്കേതിക തകരാറാണെന്നാണ് ലാബിന്റെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker