EntertainmentKeralaNews

‘നവ്യയുടെ മാറ്റം കണ്ട് ഞാന്‍ തകര്‍ന്നപ്പോലെ ഇന്ന് നിന്റെ ഫാന്‍സും തകര്‍ന്നുകാണും’; ശ്രീവിദ്യയോട് ധ്യാന്‍!

കൊച്ചി: മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. മാഫി ഡോണ, ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രീവിദ്യ അഭിനയത്തിലേക്ക് എത്തിയത്. ശേഷം സ്റ്റാര്‍ മാജിക്ക് എന്ന ഫ്‌ലവേഴ്‌സ് ടിവിയിലെ സെലിബ്രിറ്റി പ്രോഗ്രാമിലെ സ്ഥിരം സാന്നിധ്യം കൂടിയായതോടെ ശ്രീവിദ്യ വളരെ പെട്ടന്ന് ആളുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാനും ആരാധകര്‍ ഉണ്ടാകാനും തുടങ്ങി. കാസര്‍കോടുകാരിയായ ശ്രീവിദ്യ ഇപ്പോള്‍ കൈ നിറയെ സിനിമകളുമായി തിരക്കിലാണ്. കൂടാതെ വിശേഷങ്ങള്‍ പങ്കുവെക്കാനായി ഒരു യുട്യൂബ് ചാനലും ശ്രീവിദ്യ ആരംഭിച്ചിട്ടുണ്ട്.

മഖ്ബൂല്‍ സല്‍മാന്‍ നായകനായ സിനിമയിലെ അഭിനേതാക്കള്‍ക്കായി രണ്ടുവര്‍ഷം മുമ്പ് കണ്ണൂരില്‍ നടന്ന ഒരു ഓഡീഷന് സഹായിക്കാനുള്ള സംഘത്തിന്റെ കോ ഓര്‍ഡിനേറ്ററായി പോയ ഡിഗ്രിക്കാരി ശ്രീവിദ്യ പിന്നീട് സിനിമയില്‍ അഭിനയിച്ചു. അധ്യാപകരുടെയും കൂട്ടുകാരുടെയും നിര്‍ബന്ധത്തിലാണ് ശ്രീവിദ്യ അന്ന് ഓഡീഷനില്‍ പങ്കെടുത്തത്. ബോംബ് കഥ സിനിമ ചെയ്യുന്ന സമയത്ത് സംവിധായകന്‍ ഷാഫിയും നിര്‍മാതാവ് ആല്‍വിന്‍ ആന്റണിയും കുടുംബവും നല്‍കിയ പിന്തുണയും പ്രോത്സാഹനവും പുതുമുഖമെന്ന നിലയില്‍ ഏറെ സന്തോഷം നല്‍കുന്നതായിരുന്നുവെന്ന് ശ്രീവിദ്യ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന സിനിമയാണ് ശ്രീവിദ്യ അഭിനയിച്ച് പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തില്‍ നായകന്‍. മികച്ച പ്രതികരണമാണ് രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിന്റെ സംവിധാനാവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് സാഗര്‍ ഹരിയാണ്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ കഥയാണിത്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയി എത്തിയ സിനിമ കൂടിയാണ് സത്യം മാത്രമേ ബോധിപ്പിക്കൂ. സ്മൃതി സിനിമാസിന്റെ ബാനറില്‍ ബാലമുരളിയാണ് സിനിമ നിര്‍മിച്ചത്. ധ്യാനിന് പുറമെ ഇന്ദ്രന്‍സ്, ജോണി ആന്റണി, സുധീഷ്, ഡോ.റോണി, അംബിക, ശ്രീവിദ്യ എന്നിവരും ചിത്രത്തിന്റെ ഭാ?ഗമായിട്ടുണ്ട്. സിനിമയുടെ പ്രമോഷന്റെ ഭാ?ഗമായുള്ള ധ്യാനിന്റേയും ശ്രീവിദ്യയുടേയും സുധീഷിന്റേയും അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ധ്യാനിന്റെ ഇപ്പോഴത്തെ സെലിബ്രിറ്റി ക്രഷ് ആരാണെന്ന് ശ്രീവിദ്യ ചോദിക്കുന്നുണ്ട്. ഇപ്പോള്‍ തനിക്കൊരു സെലിബ്രിറ്റി ക്രഷ് ഉണ്ടെന്നും എന്നാല്‍ അതാരാണെന്ന് തുറന്ന് പറയാന്‍ കഴിയില്ലെന്നുമാണ് ധ്യാന്‍ പറയുന്നത്. ശ്രീവിദ്യയുടെ മോഡേണ്‍ ഡ്രസ്സിങ് കണ്ട് ഫാന്‍സുകാര്‍ തകര്‍ന്ന് പോയിട്ടുണ്ടാകുമെന്നും ധ്യാന്‍ പറയുന്നത് വീഡിയോയില്‍ കാണാം. ‘അന്ന് എന്റെ സങ്കല്‍പങ്ങള്‍ക്ക് വിപരീതമായി നവ്യയെ കണ്ടപ്പോള്‍ ഞാന്‍ തകര്‍ന്ന് പോയി. ഇപ്പോള്‍ ശ്രീവിദ്യയെ ഈ മോഡേണ്‍ ലുക്കില്‍ കണ്ട് നിന്റെ ഫാന്‍സ് തകര്‍ന്ന് പോയിട്ടുണ്ടാകും. നിന്റെ ശാലീന സൗന്ദര്യം ആയിരിക്കും ചിലപ്പോള്‍ അവരെ ആകര്‍ഷിച്ചത്’ ധ്യാന്‍ പറഞ്ഞു. തുളസിക്കതിര്‍ ചൂടിയില്ലെങ്കിലും ഒരു ചെമ്പരത്തി വെക്കാനുള്ള സ്ഥലം ശ്രീവിദ്യയുടെ തലയില്‍ ഉണ്ടെന്നാണ് സുധീഷ് കൗണ്ടര്‍ ആയി പറഞ്ഞത്.

സിനിമയില്‍ എത്തില്ല എന്ന് പറഞ്ഞ അച്ഛനെ വെച്ച് സിനിമ ചെയ്തപ്പോള്‍ എന്തായിരുന്നു ഫീല്‍ എന്നായിരുന്നു ശ്രീവിദ്യയുടെ പിന്നീട് ധ്യാനിനോട് ചോദിച്ചത്. ഞാന്‍ ഒന്നും അച്ഛന്റെ അടുത്ത് പോയി പറഞ്ഞില്ല… എല്ലാം അസിസ്റ്റന്‍സിനെ വിട്ട് പറയിപ്പിക്കുകയായിരുന്നു എന്ന് ധ്യാന്‍ പറഞ്ഞപ്പോള്‍ ഇതുപോലൊരു പണി എന്റെ അച്ഛനും കൊടുക്കണം എന്നായിരുന്നു ശ്രീവിദ്യയുടെ പ്രതികരണം. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്റെ സഹോദരിയായിട്ടാണ് ശ്രീവിദ്യ എത്തുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയും ശ്രീവിദ്യ സിനിമയുടെ പ്രമോഷന്‍ നടത്തിയിരുന്നു. ഇതാണ് നിന്റെ കരിയര്‍ ബ്രേക്ക് എന്ന് പറഞ്ഞാണ് ശ്രീവിദ്യയുടെ സുഹൃത്ത് കൂടിയായ സംവിധായകന്‍ സാഗര്‍ ഹരി നടിയെ വിളിച്ചത്. അത് ചിലപ്പോള്‍ സഡണ്‍ ബ്രേക്ക് ഇട്ട് നില്‍ക്കും എന്നായിരിയിരിക്കും സാഗര്‍ ഉദ്ദേശിച്ചത് എന്നായിരുന്നു ധ്യാനിന്റെ കൗണ്ടര്‍.സുധീഷാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത്. പുതിയ സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ശ്രീവിദ്യ മുടി മുറിച്ചത് വൈറലായിരുന്നു.

നവ്യനായരെ തനിയ്ക്ക് വിവാഹം കഴിയ്ക്കാന്‍ തനിയ്ക്ക് ആഗ്രഹമുണ്ടെന്ന് ഒരു അഭിമുഖത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ ഒരഭിമുഖത്തില്‍ പറഞ്ഞത് വൈറലായിരുന്നു.അതേക്കുറിച്ച് ഇപ്പോള്‍ നടന്‍ പറയുന്നതിങ്ങനെയാണ്‌.

അന്നൊക്കെ തലയില്‍ എണ്ണ തേച്ച് ഒരു സൈഡിലേക്ക് ഒട്ടിച്ച് വെക്കുന്നതായിരുന്നു ട്രെന്‍ഡ്. അന്ന് ഞാന്‍ ഹൃത്വിക് റോഷന്‍ ആണെന്നാണ് വിചാരിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം അത് കണ്ടപ്പോഴാണ് ഒരു കിഴങ്ങനായിരുന്നു എന്ന് മനസിലായത്. എന്റെ ലുക്കില്‍ മാത്രമേ പ്രശ്നമുള്ളു. പറഞ്ഞ കാര്യമൊക്കെ സത്യമായിരുന്നല്ലോ എന്നാണ് ധ്യാന്‍ പറയുന്നത്. പറഞ്ഞ രീതിയൊക്കെ നോക്കുമ്പോള്‍ കുഞ്ഞിരാമായണത്തിലെ ആ പൊട്ടനെ പോലെയുണ്ടെന്ന് ചിലര്‍ എന്നോട് സൂചിപ്പിച്ചു. ഞാനും നോക്കിയപ്പോള്‍ അത് കറക്ടാണ്. ആള് പൊട്ടനാണെങ്കിലും കാര്യം പറയുന്നതൊക്കെ സത്യമാണ്.

ആ സമയത്ത് മീര ജാസ്മിന്‍, നവ്യ നായര്‍ ആണ്. അവരില്‍ ആരെയെങ്കിലും ഇഷ്ടപ്പെട്ടേ പറ്റുകയുള്ളു. ചേട്ടനെ മീര ജാസ്മിനെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ തമ്മില്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ട്. അന്ന് വെള്ളിത്തിര ഇറങ്ങിയപ്പോള്‍ അതിന്റെ പോസ്റ്റര്‍ കണ്ട് അത്രയും തകര്‍ന്ന് പോയി. നവ്യ അതുവരെ ചെയ്തിരുന്ന കഥാപാത്രങ്ങളെല്ലാം കുടുംബ പശ്ചാതലത്തില്‍ ഉള്ളതാണ്. ഞാനങ്ങ് വിഷമിച്ച് പോയി. ആ സമയത്ത് തന്നെയാണ് മീര ജാസ്മിന്റെ ബാല എന്ന തമിഴ് സിനിമ ഇറങ്ങുന്നത്

മീര ജാസ്മിനും അതുപോലെ തന്നെ ഒരു പാട്ട് സീനില്‍ അഭിനയിച്ചു. ഇതോടെ ചേട്ടനും തകര്‍ന്ന് പോയി. ഒരു റൂമില്‍ ഞാനും മറ്റേ റൂമില്‍ ചേട്ടനും തകര്‍ന്ന് ഇരിക്കുകയായിരുന്നു. അതോടെ രണ്ട് പേരെയും ഒഴിവാക്കി. കല്യാണം കഴിക്കുകയാണെങ്കില്‍ നവ്യയെയോ മീരയെയോ പോലെയുള്ളവര്‍ വേണമെന്നാണ് ഞങ്ങള്‍ തീരുമാനിച്ച് ഇരുന്നത്. ഭയങ്കര സ്വപ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊക്കെ സിനിമ വന്നതോടെ പോയെന്നും ധ്യാന്‍ പറയുന്നു. പെണ്‍കുട്ടികളൊക്കെ അടങ്ങി ഒതുങ്ങി നടക്കണം എന്നൊക്കെയാണ് അന്ന് ചിന്തിച്ചിരുന്നത്. പിന്നീട് അതെല്ലാം മാറിയെന്നും താരം വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker