KeralaNewsRECENT POSTS
പരാതിക്കാരെ ഇനിമുതല്‍ ഡി.ജി.പി നേരിട്ട് വിളിക്കും! പുതിയ സംവിധാനം വരുന്നു
തിരുവനന്തപുരം: സ്റ്റേഷനില്‍ എത്തുന്ന പരാതിക്കാരോടുള്ള പോലീസുകാരുടെ സമീപനം നേരിട്ടറിയാന്‍ പുതിയ സംവിധാനവുമായി കേരളാ പോലീസ്. പരാതിക്കാരെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം. സംസ്ഥാനത്ത് തെരഞ്ഞെടുത്ത 10 പരാതിക്കാരെ ഡിജിപിയും ക്രമസമാധാന എഡിജിപിയും വിളിക്കും.
അധികാര പരിധിയിലെ സ്റ്റേഷനില്‍ പരാതി നല്‍കിയ 10 പേരെ ഐജി, ഡിഐജി, എസ്പി എന്നിവരും വിളിക്കും. എല്ലാ ദിവസവും ഇങ്ങനെ ചെയ്യാനാണ് നിര്‍ദേശം. സ്റ്റേഷനില്‍ എത്തിയപ്പോഴുള്ള സമീപനവും തുടര്‍ന്നെടുത്ത നടപടികളും നേരിട്ടറിയാനാണ് ഇത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News