ഇതിലും ആസ്വദിച്ച് ജോലി ചെയ്യാന്‍ ആര്‍ക്കും കഴിയില്ല! ടിക് ടോക് വീഡിയോ ചെയ്ത് കൈയ്യടി നേടി ഡെലിവറി ബോയ്
സ്വന്തം ജോലിയില്‍ പൂര്‍ണ്ണ സംതൃ്പതരായി ഒരു പക്ഷെ ആരും തന്നെ കാണില്ല. ഒരു തവണയെങ്കിലും മനസുകൊണ്ടെങ്കിലും സ്വന്തം ജോലിയെ കുറ്റപ്പെടുത്താത്തവരും ചുരക്കമായിരിക്കും. എന്നാല്‍ ഒരു ടിക് ടോക്ക് വിഡിയോയിലൂടെ ഏവരുടേയും കൈയ്യടി നേടുകയാണ് ഒരു ഡെലിവറി ബോയ്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയുടെ ഡെലിവറി ബോയ് ആണ് ഈ ടിക്ടോക് വിഡിയോയിലെ നായകന്‍. തന്റെ ജോലിക്കിടെ ബോളിവുഡ് ഗാനങ്ങള്‍ക്ക് തെരുവില്‍ നിന്ന് നൃത്തം ചെയ്യുകയാണ് ഈ യുവാവ്.
മിലിന്ദ് സിന്‍ഹ എന്ന യുവാവാണ് വിഡിയോയിലൂടെ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. എത്രമാത്രം ആസ്വദിച്ചാണ് മിലിന്ദ് തന്റെ ജോലി ചെയ്യുന്നതെന്നാണ് പലരും പ്രതികരിച്ചിരിക്കുന്നത്. ട്വിറ്ററില്‍ സ്വിഗ്ഗി അധികൃതരെ ടാഗ് ചെയ്ത് ഒരാള്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ‘നിങ്ങളുടെ ഡെലിവറി ബോയ് ആയ മിലിന്ദ് സിന്‍ഹ ടിക് ടോക്കിലൂടെ നിങ്ങളെ വേറെ ലെവലില്‍ എത്തിച്ചിരിക്കുകയാണ്’.
ഇതിന് സ്വിഗ്ഗി മറുപടിയും നല്‍കിയിട്ടുണ്ട്. ‘ഞങ്ങള്‍ക്കൊപ്പം അവിശ്വസനീയമായ കഴിവുകളുള്ള അനേകം ഡെലിവറി ബോയ്സ് ഉണ്ട്. അവരാണ് ശരിക്കുമുള്ള താരങ്ങള്‍’ എന്നാണ് മറുപടി. ഏത് ജോലി ചെയ്താലും അതിനോട് താല്‍പര്യവും സ്നേഹവും വേണമെന്നും എന്നാലെ ഇത്രയും ആസ്വദിച്ച് ആ ജോലി ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്നുമാണ് പലരും പ്രതികരിച്ചിരിക്കുന്നത്.
Hey @swiggy_in . Your delivery boy Milind Sinha is repping you next level on #TikTok. Amazing videos of a guy who looks like he's having fun at his job. Definitely deserves to be recognized! pic.twitter.com/fSKU5suuLN
— Aditya Gurwara (@adityagurwara) July 14, 2019