ന്യൂഡല്‍ഹി: ലോകത്തെ തന്നെ ഭീതിയിലാഴ്ത്തി കൊവിഡ് വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹര്യത്തില്‍ വൈറസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇന്റര്‍നെറ്റില്‍ തിരയുകയാണ ലോകജനത. ഇതിനായി പല വെബ്സൈറ്റുകളും നാം സന്ദര്‍ശിക്കാറുണ്ട്. എന്നാല്‍ ഇവയില്‍ ചിലത് നല്‍കുന്നത് തെറ്റായ വിവരങ്ങളാണെന്ന് മാത്രമല്ല, നിങ്ങളുടെ കമ്പൂട്ടറുകളെ വൈറസിന്റെ പിടിയിലാക്കാനും ഇവയ്ക്ക് സാധിക്കും.
ഡല്‍ഹി പോലീസാണ് അപകടകാരികളായ വെബ്സൈറ്റുകളെ കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഈ അവസരം മുതലെടുക്കാന്‍ ശ്രമിക്കുകയാണ് സൈബര്‍ കുറ്റവാളികള്‍.
ഡല്‍ഹി പോലീസ് മുന്നറിയിപ്പ് നല്‍കിയ വെബ്സൈറ്റുകള്‍ :
Coronavirusstatus(dot)space website
Coronavirusmap(dot)com website
Blogcoronacl.canalcero(dot)digital website
Vaccinecoronavirus(dot)com website
Coronavirus(dot)cc website
Bestcoronavirusprotect(dot)tk website
coronavirusupdate(dot)tk website
Coronavirus(dot)zone website
Coronavirusrealtime(dot)com website
Coronavirus(dot)app website
Bgvfr.coronavirusaware(dot)xyz website
Coronavirusaware(dot)xyz website
Coronavirus(dot)healthcare website
Survivecoronavirus(dot)org website
അതേസമയം, രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവുരടെ എണ്ണം 17 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 724 ആയി. രാജസ്ഥാനില്‍ നിന്നാണ് പുതിയ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാനിലെ ഭില്‍വാര സ്വദേശിയാണ് മരിച്ചത്. ഇതോടെയാണ് രാജ്യത്തെ കൊവിഡ് മരണസംഖ്യ 17 ലേക്ക് എത്തിയത്.