ഡൽഹി:രാത്രി വീട്ടില്‍ നിന്നും കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് എത്തിയ പ്രദേശവാസികള്‍ കണ്ടത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. നോയിഡയിലെ ഹോഷിയാര്‍പുരിലാണ് ബിഹാര്‍ സ്വദേശികളായ ഇരുപതുകാരനെയും ഇരുപത്തി രണ്ടുകാരിയേയും അഴുകിത്തുടങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
എട്ടുമാസം പ്രായമായ കുഞ്ഞുമായി യുവതിയും യുവാവും കഴിഞ്ഞയാഴ്ചയാണ് വാടകവീട്ടില്‍ താമസത്തിന് എത്തിയതെന്ന് പൊലീസ് പറയുന്നു. രാത്രി വീട്ടില്‍ നിന്നും കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയില്‍ ആണ് ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയ നിലയിലായിരുന്നുവെന്നും രൂക്ഷമായ ദുര്‍ഗന്ധം വ്യാപിച്ച് തുടങ്ങിയ മുറിയിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മനസിലായതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയതായി നോയിഡ അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രണ്‍വിജയ് സിംഗ് പറഞ്ഞു.