CrimeNationalNewsRECENT POSTS
ഡല്‍ഹിയില്‍ വയേവധിക ദമ്പതികളും വീട്ടുജോലിക്കാരിയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വയോധിക ദമ്പതികളും വീട്ടുജോലിക്കാരിയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍. ഞായറാഴ്ച ഡല്‍ഹിയിലെ വസന്ത് എന്‍ക്ലേവിലായിരുന്നു സംഭവം. വസന്ത് എന്‍ക്ലേവില്‍ വസന്ത് അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരായ വിഷ്ണു മാത്തൂര്‍, ശശി മാത്തൂര്‍ ഇവുടെ വീട്ടുജോലിക്കാരിയായ ഖുശ്ബു എന്നിവരെയാണ് വീടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദമ്പതികളേയോ വീട്ടുജോലിക്കാരിയേയോ അറിയാവുന്ന ആളുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News