FootballKeralaNewsSports

I leagu:തുടർച്ചയായ മൂന്നാം മത്സരത്തിലും തോൽവി, ഐ ലീഗിൽ ഗോകുലം പതറുന്നു

കൊല്‍ക്കത്ത: ഐ ലീഗില്‍ ഗോകുലം കേരള എഫ്.സിയ്ക്ക് മൂന്നാം തോല്‍വി. കരുത്തരായ മുഹമ്മദന്‍സാണ് ഗോകുലത്തെ കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് മുഹമ്മദന്‍സിന്റെ വിജയം.

ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ഗോകുലം രണ്ട് ഗോളുകള്‍ വഴങ്ങി തോല്‍വി ഏറ്റുവാങ്ങിയത്. 13-ാം മിനിറ്റില്‍ മലയാളി താരം അബ്ദുള്‍ ഹക്കുവിലൂടെ മുന്നിലെത്തുകയും ആദ്യ പകുതിയില്‍ ആ ലീഡ് നിലനിര്‍ത്തുകയും ചെയ്തു.

എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറിമറിഞ്ഞു. ആക്രമണം അഴിച്ചുവിട്ട മുഹമ്മദന്‍സ് 67-ാം മിനിറ്റില്‍ അബിയോള ദൗദയിലൂടെ സമനില ഗോള്‍ നേടി. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയപ്പോഴാണ് കീന്‍ ലൂയിസ് മുഹമ്മദന്‍സിന്റെ വിജയനായകനായി ഉയര്‍ന്നത്. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്‍ജുറി ടൈമില്‍ ഗോളടിച്ചുകൊണ്ട് ലൂയിസ് മുഹമ്മദന്‍സിന് വിജയം സമ്മാനിച്ചു.

ഇതിനുമുന്‍പുള്ള ഐ ലീഗിലെ രണ്ട് മത്സരങ്ങളിലും ഗോകുലം പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മത്സരത്തില്‍ റൗണ്ട്ഗ്ലാസ് പഞ്ചാബും അതിന് മുന്‍പുള്ള മത്സരത്തില്‍ നെറോക്ക എഫ്.സിയും ഗോകുലത്തെ കീഴടക്കി.

ഈ തോല്‍വിയോടെ നിലവിലെ ചാമ്പ്യന്മാരായ ഗോകുലത്തിന്റെ കിരീട പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. 16 മത്സരങ്ങളില്‍ നിന്ന് 24 പോയന്റ് മാത്രമുള്ള ടീം പട്ടികയില്‍ മൂന്നാമതാണ്. 37 പോയന്റുമായി ശ്രീനിധി ഡെക്കാനാണ് പട്ടികയില്‍ ഒന്നാമത്. റൗണ്ട് ഗ്ലാസ് പഞ്ചാബ് രണ്ടാമതും ട്രാവു മൂന്നാമതുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker