അയോദ്ധ്യയിലെ ദീപാവലി ആഘോഷങ്ങൾക്ക് ഗിന്നസ് റെക്കോർഡ്
ദീപാവലി ദിനത്തിൽ ജ്വലിച്ച് നിന്ന അയോദ്ധ്യയ്ക്ക് വീണ്ടും ഗിന്നസ് റെക്കോർഡ് .ആറ് ലക്ഷത്തില്‍ അധികം മണ്‍ചെരാതുകളാണ് അയോദ്ധ്യയില്‍ തെളിഞ്ഞത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 45 മിനുട്ടോളമാണ് ദീപങ്ങള്‍ തെളിയിച്ചത് . ഇത്തവണ മൺചിരാതുകളിൽ ദീപം തെളിയിച്ചതും റെക്കോർഡ് കമ്മിറ്റി കണക്കിലെടുത്തിരുന്നു .
ഇത് രണ്ടാം തവണയാണ് അയോദ്ധയിലെ ദീപാവലി ആഘോഷങ്ങൾ റെക്കോർഡിൽ ഇടം പിടിക്കുന്നത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ സാന്നിധ്യത്തിലാണ് അയോദ്ധ്യയിലെ ദീപോത്സവ് ആഘോഷം ആരംഭിച്ചത്.
നഗരമാകെ ദീപത്താല്‍ അലങ്കരിച്ച ദിവസമാണ് കടന്നുപോയത്. സരയൂ നദിക്കരയില്‍ ആയിരക്കണക്കിന് പേര്‍ ചേര്‍ന്നാണ് ദീപം തെളിയിച്ചത്.രാമ ജന്മഭൂമിയിൽ വൈകുന്നേരം 11,000 മൺ വിളക്കുകൾ കത്തിച്ചു. ഗിന്നസ് ലോക റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഗിന്നസ് അധികൃതര്‍ കൈമാറി.