ഇടുക്കി: മുല്ലപ്പെരിയാര്‍ കേസില്‍ കക്ഷിചേരാന്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി ഇടുക്കി എംപി ഡിന്‍ കുര്യാക്കോസ്. ഡാം തകരുമെന്ന ആശങ്ക സാങ്കല്‍പികമാണെന്ന് കരുതി ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് അറിയിച്ചു. അണക്കെട്ടിന്റെ കാലാവധി നിശ്ചയിക്കണമെന്നും ഡീന്‍ കുര്യാക്കോസ് എംപി പറയുന്നു.
മുല്ലപ്പെരിയാര്‍ കേസിലെ വിധി പുനഃപരിശോധിക്കണമെന്നും പുതിയ ഡാം അനിവാര്യമെന്നും കേരളം സുപ്രിം കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ചിരുന്നു. ബലപ്പെടുത്തല്‍ നടപടികള്‍ കൊണ്ട് 126 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ ആയുസ് നീട്ടാന്‍ കഴിയില്ലെന്നും പരിസ്ഥിതി മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയുമാണ് കേരളത്തിന്റെ വാദം.
ജലനിരപ്പ് 142 അടിയാക്കാന്‍ അനുമതി നല്‍കിയ 2014ലെ വിധി പുനഃപരിശോധിക്കണമെന്നും ആവശ്യമെങ്കില്‍ വിശാലബെഞ്ചിന് വിടണമെന്നും കേരളം സുപ്രിം കോടതിയില്‍ അറിയിച്ചിരുന്നു. കേരളത്തിന് സുരക്ഷയും, തമിഴ്നാടിന് വെള്ളവും ഉറപ്പാക്കുന്നതിനാണ് പരിഹാരശ്രമങ്ങള്‍ ഉണ്ടാകേണ്ടത്.
മേല്‍നോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കല്‍ അടക്കമുള്ള നിര്‍ദേശങ്ങളും കേരളം മുന്നോട്ടുവച്ചു. പൊതുതാത്പര്യഹര്‍ജികളില്‍ സുപ്രിംകോടതി വാദം തുടങ്ങാനിരിക്കെയാണ് കേരളം നിലപാട് അറിയിച്ചത്.