Home-bannerKeralaNewsRECENT POSTS

നെയ്യാര്‍ ഡാമില്‍ കാണാതായ പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി

കാട്ടാക്കട: നെയ്യാര്‍ ഡാമില്‍ കാണാതായ പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. പോലീസ് ഹെഡ് ക്വര്‍ട്ടേഴ്‌സ് ജീവനക്കാരനായ കിളിമാനൂര്‍ സ്വദേശി രാധാകൃഷ്ണന്റെ (49) മൃതദേഹമാണ് കണ്ടെത്തിയത്. പോലീസ് വകുപ്പിലെ മിനിസ്റ്റിരിയല്‍ ഉദ്യോഗസ്ഥരായ സുഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍ കുളിക്കുന്നതിനിടെയാണ് രാധാകൃഷ്ണന് അപകടം സംഭവിച്ചത്.

നെയ്യാറില്‍ നിരപ്പുകാല ചെമ്പൂരുകുന്നില്‍ കടവില്‍ വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് അഗ്‌നിശമനസേന എത്തിയെങ്കിലും ഏഴു വരെ നടത്തിയ തിരച്ചിലിലും മൃതദേഹം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ തിരുവനന്തപുരത്തു നിന്നും എത്തിച്ച സ്‌കൂബയുടെ സഹായത്താല്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button