തിരുവനന്തപുരത്ത് വീടിനുള്ളില്‍ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീടിനുള്ളില്‍ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മാവുനിന്നകുഴിയില്‍ ബിജു(41)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വിഴിഞ്ഞം മുല്ലൂരില്‍ വീടിനുളിലാണ് മൃതദേഹം കണ്ടത്. ബിജുവിന്റെ സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് ജീര്‍ണിച്ച മൃതദേഹം ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
ജീര്‍ണിച്ച് പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. വീടിന്റെ കിടപ്പുമുറിയുടെ മൂലയില്‍ ആണ് മൃതദേഹം കിടന്നത്. സംഭവത്തില്‍ വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. പ്രഥമദൃഷ്ട്യാ ദുരൂഹതകള്‍ ഒന്നുമില്ല എന്നു പോലീസ് പറഞ്ഞു. വീട് അകത്തു നിന്നും പൂട്ടിയ നിലയില്‍ ആയിരുന്നു. ഫോറന്‍സിക് അധികൃതര്‍ സ്ഥലത്തു പരിശോധന നടത്തുകയാണ്. അതേസമയം സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.