CrimeNews

പ്രണയബന്ധം എതിര്‍ത്തു; മകള്‍ അമ്മയുടെ സഹായത്തോടെ അച്ഛനെ തീകൊളുത്തി

ബറേലി: പ്രണയബന്ധം എതിര്‍ത്ത പിതാവിനെ മകള്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ വസീരഗഞ്ചിലാണ് സംഭവം. സാരമായി പൊള്ളലേറ്റ 55 കാരന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കുടുംബത്തിലെ മറ്റുള്ളവരെ പിന്തുണയോടെയാണ് തീ കൊളുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീയിട്ടതിന് പിന്നാലെ മറ്റുള്ളവരെല്ലാം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പേര് വെളിപ്പെടുത്താത്ത ഒരാളാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. തീകൊളുത്തിയ ശേഷം 55 കാരന്‍ സ്വയം തീകൊളുത്തിയതായി അറിയിക്കുകയായിരുന്നു.

മുഹമ്മദ് അമീര്‍ എന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കര്‍ഷകനായ ഇയാള്‍ക്ക് രണ്ട് പെണ്‍കുട്ടികളും ഒരു മകനുമാണ് ഉള്ളത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ സാരമായി പൊള്ളലേറ്റ നിലയില്‍ ഇയാളെ കാണുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന് ഇയാള്‍ നല്‍കിയ മൊഴിയിലാണ് കൊലപാതകശ്രമമാണെന്ന് പോലീസ് മനസിലാക്കിയത്.

എന്റെ മകള്‍ക്കൊരു പ്രണയമുണ്ട്. താന്‍ അത് എതിര്‍ത്തിരുന്നു. എന്നെ തീ കൊളുത്താന്‍ എന്റെ മകള്‍ക്കൊപ്പം ഭാര്യയും മരുമകനും സഹായിച്ചതായും ഇയാള്‍ പോലീസിന് മൊഴി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button