പെണ്‍കുട്ടിക്കൊപ്പം ബസില്‍ നൃത്തം ചെയ്ത ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കിട്ടയത് എട്ടിന്റെ പണി
ന്യൂഡല്‍ഹി: പെണ്‍കുട്ടിയ്ക്ക് നൃത്തം ചിത്രീകരിക്കാന്‍ സൗകര്യമൊരുക്കിയ ഡി.ടി.സി ബസ് ജീവനക്കാര്‍ക്കെതിരെ നടപടി. പെണ്‍കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്ന ഡ്രൈവറുടെയു കണ്ടക്ടറുടേയും വീഡിയോ സോഷ്യല്‍മീഡിയകളില്‍ വൈറലായതാണ് ജീവനക്കാര്‍ക്ക് വിനയായത്.
ഹരിനഗര്‍ ഡിപ്പോ ബസിലെ ഡ്രൈവര്‍, കണ്ടക്ടര്‍, മാര്‍ഷല്‍ എന്നിവര്‍ക്കെതിരെയാണ് ഡി.ടി.സി നടപടിക്കൊരുങ്ങുന്നത്. ഈ മാസം 12 ന് ജനക്പുരിക്ക് സമീപം ബസ് നിര്‍ത്തിയാണ് സുഹൃത്തെന്ന് സംശയിക്കുന്ന പെണ്‍കുട്ടിക്ക് നൃത്തം ഷൂട്ട് ചെയ്യാന്‍ ഇവര്‍ സൗകര്യമൊരുക്കിയത്. ഇതിന്റെ വീഡിയോ വൈറലായതോടെ ഡിടിസി അധികൃതര്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു.
ബസിന്റെ ഡ്രൈവറെ സസ്പെന്‍ഡ് ചെയ്യുകയും കരാര്‍ ജീവനക്കാരനായ കണ്ടക്ടര്‍ക്ക് സേവനം അവസാനിപ്പിക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകും ചെയ്തതായി അധികൃതര്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള ബസ് മാര്‍ഷലിനെ മാതൃ വകുപ്പിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഡ്യൂട്ടി അവഗണന, സര്‍ക്കാര്‍ സ്വത്ത് ദുരുപയോഗം ചെയ്യല്‍, പൊതുഗതാഗതത്തിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.