‘മുഖത്തേക്ക് അടിക്കേണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു’ സാനിയയുടെ പുതിയ ചിത്രങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം
നടി സാനിയ ഇയ്യപ്പന്‍ പങ്കുവച്ച മേഘാലയന്‍ യാത്രയുടെ ചിത്രങ്ങള്‍ക്ക് നേരെ സൈബര്‍ സദാചാര വാദികള്‍. മേഘാലയയിലെ തടാകക്കരയില്‍ നിന്നും, നദിയില്‍ നിന്നും, വനത്തില്‍ നിന്നുമെല്ലാമുള്ള ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ക്ക് നേരെ അശ്ലീല കമന്റുകളുമായാണ് സൈബര്‍ സദാചാരവാദികള്‍ രംഗത്ത് വന്നിരിക്കുന്നത്. ‘മുഖത്തേക്ക് അടിക്കണ്ട ലൈറ്റ് വേറൊരു സ്ഥലത്തേക്ക് അടിപ്പിച്ചു.. .. ഞങ്ങളെകൊണ്ട് അടിപ്പിക്കാന്‍ ഉള്ള സൈക്കോളജിക്കല്‍ മൂവ്’, കുറച്ചു സദാചാരം എടുക്കട്ടേ’ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘നകുല്‍ തമ്പി സാനിയ വിവാഹം എന്ന് കണ്ടിരുന്നു. നകുല്‍ ഇപ്പൊ സുഖം ഇല്ലാതെ ഹോസ്പിറ്റല്‍ ആണ് എന്ന് പറയുന്നു’ എന്ന കമന്റും വന്നിട്ടുണ്ട്. നേരത്തെ സുഹൃത്തായ നകുല്‍ തമ്പിയും സാനിയയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ നകുല്‍ ഇപ്പോഴും ആശുപത്രിയിലാണ്.