തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിന്റെ പൂജപ്പുരയിലെ വസതിയില്‍ പരിശോധന നടത്തുന്നു. കേസിലെ ഒന്നാം പ്രതിയായ സരിത്ത് നിരവധി തവണ ശിവശങ്കറിനെ വിളിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. മൂന്ന് ഉദ്യോഗസ്ഥരാണ് ശിവശങ്കറിന്റെ വീട്ടില്‍ എത്തിയത്.
അതേസമയം കേസില്‍ ഇന്ന് മൂന്ന് പേരെ കൂടി കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ കെ.ടി.റമീസുമായി ബന്ധപ്പെട്ട മൂന്നുപേരെ കൂടിയാണ് കസ്റ്റംസ് പിടികൂടിയത്. ഇവരില്‍ ഒരാള്‍ നേരത്തെ സ്വര്‍ണം കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയാണ്.
നയതന്ത്ര മാര്‍ഗം ദുരുപയോഗിച്ച് നടത്തിയ സ്വര്‍ണ്ണക്കടത്തുകളിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. വിദേശത്തുള്ള പ്രതിയെ വിട്ടുകിട്ടാന്‍ അന്വേഷണ സംഘത്തിന്റെ അപേക്ഷപ്രകാരമാണ് പ്രത്യേക കോടതിയുടെ വാറന്റ്.
നിരവധി സ്വര്‍ണക്കടത്ത് കേസുകളിലെ പ്രതിയായ ജലാലിനെ വര്‍ഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പ് തിരുവനന്തപുരം വിമാനാവളം വഴി നടത്തിയ സ്വര്‍ണക്കടത്തില്‍ ഡി.ആര്‍.ഐ കേസെടുത്തതു മുതല്‍ പിടികിട്ടപുള്ളിയാണ്.