KeralaNews

മെയ് 3 വരെ പിഴയില്ലാതെ കറണ്ട് ചാർജടയ്ക്കാം

തിരുവനന്തപുരം:സംസ്ഥാനത്തു കോവിഡ് 19 രോഗ പ്രതിരോധ നടപടിയുടെ ഭാഗമായി ലോക്ഡൌൺ മെയ്‌ മൂന്നാം തീയതി വരെ നീട്ടിയതിനെ തുടർന്ന് ഈ കാലയളവിൽ കെ എസ് ഇ ബി സെക്ഷൻ ഓഫിസുകളിലെ ക്യാഷ് കൗണ്ടർ പ്രവർത്തിക്കുന്നതല്ല. സർക്കാർ തീരുമാന പ്രകാരം ഏപ്രിൽ 19 വരെ പിഴ കൂടാതെ വൈദ്യുത ബിൽ അടക്കുവാൻ സാവകാശം ഉണ്ടായിരുന്നു, ഇത് മെയ്‌ മൂന്നാം തീയതി വരെ പിഴയോ പലിശയോ കൂടാതെ വൈദ്യുത ബിൽ തുക അടക്കാവുന്നതാണ്.

ഈ സമയത്തു വൈദ്യുതി ബില്ലടക്കുന്നതിനു താല്പര്യമുള്ളവർക്ക് കെ എസ് ഇ ബിയുടെ വിവിധ ഓൺലൈൻ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ചില ബാങ്കുകൾ ഏർപെടുത്തിയിരുന്ന സർവീസ് ചാർജ് മൂന്നു മാസത്തേക്ക് കെ എസ് ഇ ബി വഹിക്കും. തിരക്കൊഴിവാക്കാനായി ഇപ്പോൾത്തന്നെ വൈദ്യുതി ചാർജ് ഓൺലൈൻ ആയി അടക്കാനുള്ള സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.

ഓൺലൈൻ സംവിധാനങ്ങളകുറിച്ചറിയാൻ 1912 എന്ന കാൾ സെന്റർ നമ്പറിൽ വിളിക്കാവുന്നതാണ്.
ലോക്ക്ഡൌൺ കാലയളവിൽ ഡിസ്കണക്ഷൻ ഉണ്ടാകില്ല.

ഹോട് സ്പോട് പ്രദർശങ്ങൾ ഒഴിവാക്കി ലോ ടെൻഷൻ ഉപഭോക്താക്കളുടെ മീറ്റർ റീഡിങ്‌ 20.04.2020 മുതൽ എടുക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
മഴക്കാലത്തിനു മുന്നോടിയായിട്ടുള്ള അറ്റകുറ്റ പണികളും ഏപ്രിൽ 20ന് ആരംഭിക്കും.
പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകൾ ഓൺലൈനായി നൽകാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker