26.7 C
Kottayam
Monday, May 6, 2024

രാജ്യത്തിന് അഭിമാന നിമിഷം,ലോകത്താദ്യമായി യുകെ കൊറോണ വകഭേദത്തിനെ കൾച്ചർ ചെയ്ത് ഇന്ത്യ

Must read

ന്യൂഡൽഹി∙ യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ വിജയകരമായി കൾച്ചർ ചെയ്തതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐസിഎംആർ).നിയന്ത്രിത സാഹചര്യങ്ങളിൽ കോശങ്ങൾ അവയുടെ സ്വാഭാവിക പരിതസ്ഥിതിക്ക് പുറത്തുവളരുന്ന പ്രക്രിയയാണ് കള്‍ച്ചർ.

ട്വിറ്ററിലൂടെയാണ് ലോകത്തിന് ആകമാനം നിർണ്ണായകമായ ഈ വിവരം ഐസിഎംആർ അറിയിച്ചത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി)  യുകെയിൽനിന്ന് തിരികെയെത്തി കോവിഡ് സ്ഥിരീകരിച്ചവരിൽനിന്ന് ശേഖരിച്ച സാംപിളുകളിൽനിന്നാണ് വൈറസിന്റെ പുതിയ വകഭേദത്തെ വേർതിരിച്ചെടുത്തതെന്ന് ഐസിഎംആർ ട്വീറ്റ് ചെയ്തു.

ഇതുവരെ ലോകത്ത് ഒരു രാജ്യങ്ങൾക്കും വൈറസിന്റെ പുതിയ വകഭേദത്തെ കൾച്ചർ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന് ഐസിഎംആർ പറഞ്ഞു. വെറോ സെൽ ലൈനുകൾ ഉപയോഗിച്ചാണ് വൈറസിനെ കൾച്ചർ ചെയ്തതെന്ന് ഐസിഎംആറിലെയും എൻഐവിയിലേയും ഗവേഷകർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week