ലണ്ടന്‍: ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണില്‍ ചീരയും തക്കാളിയും ഉള്‍പ്പെടെയുള്ള പത്തിനം ചെടികള്‍ നട്ടുവളര്‍ത്തി ഗവേഷകര്‍. നാസയുടെ പരീക്ഷണശാലയില്‍ സൃഷ്ടിച്ചെടുത്ത ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണില്‍ നെതര്‍ലന്‍ഡ്‌സ് ഗവേഷകരാണ് 10 ഇനം ചെടികള്‍ നട്ടുവളര്‍ത്തിയത്. ഇതില്‍ ഒന്‍പതെണ്ണവും നന്നായി വളരുകയും അവയില്‍നിന്ന് വിളവെടുക്കുകയും ചെയ്തു.
നെതര്‍ലന്‍ഡ്‌സിലെ പ്രശസ്തമായ വാഹനിങെ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പരീക്ഷണം നടത്തിയത്. തക്കാളി, ചീര, മുള്ളങ്കി, വരക്, പയര്‍, ആശാളി, വെളുത്തുള്ളിപ്പുല്ല് എന്നിവയടക്കമുള്ളവയാണ് കൃഷി ചെയ്തത്. ചൊവ്വയിലും ചന്ദ്രനിലും ഭാവിയില്‍ മനുഷ്യന്റെ കുടിയേറ്റത്തിനുള്ള വലിയ സാധ്യതകളിലേക്കുള്ള പുതിയ ചുവടുകൂടിയാണ് അവിടെ കൃഷി ചെയ്യാന്‍ കഴിയുമെന്ന കണ്ടെത്തല്‍.