Home-bannerNewsRECENT POSTS
ചത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം, ഇടുക്കി സ്വദേശിയായ സി.ആർ.പി.എഫ് ജവാന് വീരചരമം
ബീജാവൂർ:ഛത്തീസ്ഗഢിലെ ബീജാപുരിൽ മാവോയിസ്റ്റമുകളുമായുണ്ടായ ഏറ്റുമുട്ടലിൽ
മലയാളി ജവാൻ വീരമൃത്യു വരിച്ചു…
സി.ആർ.പി.എഫ് ജവാൻ ഇടുക്കി സ്വദേശി ഒ.പി. സാജുവാണ് മരിച്ചത്.വെടിവെപ്പിൽ ഒരു അസി.സബ് ഇൻസ്പെക്ടറും കൊല്ലപ്പെട്ടു.
സംഭവം നടക്കുമ്പോൾ സമീപത്തുകൂടെ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് പെൺകുട്ടികൾക്ക് വെടിയേറ്റു. ഇവരിൽ ഒരാളും മരിച്ചു.ബിജാപൂരിലെ കെശ്ക് തൂളിൽ സി.ആർ.പി.എഫ് ജവാന്മാർ തിരച്ചിൽ നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ ആക്രമണം നടത്തുകയായിരുന്നു. വെടിവെപ്പിൽ ഒരു അസി.സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവ സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചു.
മാവോയിസ്റ്റുകൾക്കായി മേഖലയിൽ തിരച്ചിൽ തുടരുകയാണ്
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News