മോസ്കോ:നമ്മുടെ വേണ്ടപ്പെട്ടവർ നമ്മെ വിട്ട് പിരിഞ്ഞു പോയാൽ അത് നമുക്ക് ഒരിക്കലും താങ്ങാൻ കഴിയുകയില്ല. മാസങ്ങളും വർഷങ്ങളും എടുക്കും ചിലപ്പോൾ നമ്മുടെ അവസ്ഥയിൽ നിന്ന് പുറത്തുവരാൻ. റഷ്യയിൽ നടന്ന അത്തരം ഒരു സംഭവം ആണ് ഇപ്പോൾ ചർച്ചയായി മാറി കൊണ്ടിരിക്കുന്നത്. തന്റെ കുടുംബത്തിലെ നാലോളം അംഗങ്ങളെ നഷ്ടമായ ഒരു വയോധികൻ വളരെയധികം വിഷമത്തിലും ഏകാന്തതയിലുമായിരുന്നു കഴിഞ്ഞിരുന്നത്. അയാൾക്ക് ആകെയുള്ള ചെറു മകളോട് എത്രയും പെട്ടെന്ന് താനും തന്റെ ഭാര്യക്കും മക്കൾക്കും അടുത്തേക്ക് പോകുമെന്ന് ഇടയ്ക്കിടെ പറയാറുമുണ്ടായിരുന്നു.
മറ്റുള്ളവരോട് യാതൊരു ബന്ധമില്ലാത്ത അയാൾ ദിവസവും തന്റെ ബാൽക്കണിയിൽ വന്ന് പ്രാവുകൾക്ക് ആഹാരം നൽകുമായിരുന്നു. അപ്പോഴാണ് അയാൾ തന്റെ ബാൽക്കണിയിൽ പതിവായിരിക്കുന്ന ഒരു കാക്കയെ ശ്രദ്ധിച്ചത്. ആദ്യം അയാളുടെ അടുത്തേക്ക് വരാൻ മടിച്ച അത് പിന്നീട് അയാളുടെ അടുത്തേക്ക് വന്ന് മറ്റു പ്രാവുകളെപ്പോലെ ആഹാരം വാങ്ങി കഴിക്കാൻ തുടങ്ങി. അയാൾ വരാൻ വൈകിയാൽ ആ കാക്ക ജനലിൽ തട്ടി ശബ്ദമുണ്ടാക്കും അങ്ങനെ അവർ വലിയ കൂട്ടുകൂടുകയും ചെയ്തു. അങ്ങനെയിരിക്കെ കുറച്ചു നാളായി അതിനെ കാണാനില്ല. വൃദ്ധന് വിഷമമാകുകയും ചെയ്തു.
ഇതിനിടെ അസുഖം കൂടിയതിനെ തുടർന്ന് കൊച്ചുമകൾ അയാളെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി. തന്റെ പ്രിയപ്പെട്ട കാക്കയെ ഓർത്ത് അയാൾ വളരെയധികം വിഷമിച്ചു. ആ കാക്ക തന്നെ അന്വേഷിച്ചു വീട്ടിലെത്തി കാണുമോ അയാൾ ചിന്തിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം ജനലിൽ എന്തോ ശബ്ദം കേട്ട് അയാൾ ചെന്നു നോക്കിയപ്പോൾ തന്റെ പ്രിയപ്പെട്ട കാക്ക തന്നെ അന്വേഷിച്ച് ഇത്രയും ദൂരെ വന്നിരിക്കുന്നു. അതിന്റെ അടുത്ത് എന്തോ ഒന്ന് തിളങ്ങുന്നുമുണ്ട്. അതെന്താണെന്ന് കണ്ട അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
തന്റെ ഭാര്യയ്ക്ക് താൻ സ്നേഹത്തോടെ പണിയിപ്പിച്ചുകൊടുത്ത കമ്മൽ, അത് വർഷങ്ങൾക്കു മുൻപ് നഷ്ടപ്പെട്ടിരുന്നു. ഇതായിരുന്നു കാക്ക കൊണ്ടുവന്നത്. ഇതെങ്ങനെ സംഭവിച്ചു എന്നോർത്ത് അയാൾ തന്നെ കൊച്ചുമകളോടു കാര്യം പറഞ്ഞു. എന്നാൽ കൊച്ചുമകൾ പറഞ്ഞത് തിളങ്ങുന്ന സാധനങ്ങൾ കണ്ടാൽ കാക്ക അത് എടുത്തു കൊണ്ടുപോയി കൂട്ടിൽ വെക്കും എന്നാണ്. പക്ഷെ ഇവിടെ സംഭവിച്ചത് ഇവർക്ക് തന്നെ വിശ്വസിക്കാനായില്ല.ഇവരുടെ വ്ലോഗിൽ തന്നെയാണ് ഇവരിത് വെളിപ്പെടുത്തിയിരിക്കുന്നത്.