റിയാദ്: ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോള്‍. സൗദിപ്രോ ലീഗില്‍ അല്‍ നസ്ര്‍ ക്ലബ്ബിനുവേണ്ടിയാണ് റൊണാള്‍ഡോ ഫ്രീകിക്കിലൂടെ അത്ഭുത ഗോള്‍ നേടിയത്.
35 വാര അകലെനിന്ന് റൊണാള്‍ഡോ എടുത്ത ഫ്രീകിക്ക് ഗോള്‍കീപ്പറെ നിസ്സഹായനാക്കി ഗോള്‍വല തുളച്ചു. അഭ ക്ലബ്ബിനെതിരെയാണ് റൊണാള്‍ഡോയുടെ ഗോള്‍ പിറന്നത്. മത്സരത്തിന്റെ 78-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ഒരു ഗോളിന് പിന്നില്‍ നിന്ന അല്‍ നസ്ര്‍ റൊണാള്‍ഡോയിലൂടെ സമനില ഗോള്‍ നേടി.
CRISTIANO RONALDO FREEKICK GOAL! https://t.co/TOYGGGU7ya
— TC (@totalcristiano) March 18, 2023
മത്സരത്തില്‍ അല്‍ നസ്ര്‍ 2-1 ന് വിജയം നേടി. 86-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ താലിസ്‌ക ടീമിനായി വിജയഗോള്‍ നേടി. കിക്കെടുക്കാന്‍ റൊണാള്‍ഡോയാണ് താലിസ്‌കയെ നിര്‍ബന്ധിച്ചത്. വിജയിച്ചെങ്കിലും ടീം പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുതന്നെ തുടരുകയാണ്. 21 മത്സരങ്ങളില്‍ നിന്ന് 49 പോയന്റാണ് ടീമിനുള്ളത്. അല്‍ ഇത്തിഹാദാണ് ഒന്നാമത്.
റൊണാള്‍ഡോയുടെ ഈ ഗോള്‍ ചുരുങ്ങിയ നിമിഷംകൊണ്ടുതന്നെ ആരാധകര്‍ക്കിടയില്‍ വൈറലായിട്ടുണ്ട്. 38 കാരനായ റൊണാള്‍ഡോയുടെ മികവ് അത്ഭുതപ്പെടുത്തുവെന്നാണ് ആരാധകരില്‍ പലരും അഭിപ്രായപ്പെട്ടത്. യൂറോകപ്പ് യോഗ്യതാ മത്സരത്തിനുള്ള പോര്‍ച്ചുഗല്‍ ടീമില്‍ റൊണാള്‍ഡോയെ പുതിയ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.