CrimeHome-bannerKeralaNews
പുതുവൈപ്പില്‍ കടല്‍ത്തീരത്ത് സ്ത്രീയുടേതെന്ന് സംശയിക്കുന്ന രണ്ടു കാലുകള്‍ മുറിച്ചുമാറ്റിയ നിലയില്‍; അന്വേഷണം ആരംഭിച്ചു
കൊച്ചി: കടല്‍ത്തീരത്ത് സ്ത്രീയുടേതെന്നു സംശയിക്കുന്ന രണ്ടു കാലുകള്‍ മുറിച്ചുമാറ്റിയനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരം പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനു സമീപം മത്സ്യത്തൊഴിലാളികളാണ് തീരത്ത് കാലുകള്‍ അടിഞ്ഞനിലയില്‍ കണ്ടെത്തിയത്.
എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന കാലുകള്‍ ഫോറന്‍സിക് പരിശോധന നടത്തും. അടുത്തകാലത്തു കാണാതായ സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങളും മുളവുകാട് പോലീസ് ശേഖരിക്കുന്നുണ്ട്. കാലുകളില്‍ ഒരു കാല്‍ മുറിച്ചുമാറ്റിയനിലയിലും രണ്ടാമത്തേതു കാല്‍പ്പാദം വേര്‍പെട്ട് രണ്ടായ നിലയിലുമാണ്.
അടിഞ്ഞത് ഇടത് കാലും വലതുകാലും ആയതിനാല്‍ രണ്ടും ഒരാളുടേതാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ഈ ഭാഗത്ത് ഉണങ്ങിയനിലയില്‍ പുരുഷന്റെ തലയും ഉടലിന്റെ കുറെഭാഗവും കണ്ടെത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News