ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ഇനിമുതൽ അവരവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും പോർട്ട് ചെയ്യാം . അതായത് മൊബൈൽ നമ്പറുകൾ ഒരു ടെലികോം നെറ്റ്‌വർക്കിൽ നിന്ന് മറ്റൊന്നിലേക്ക് പോർട്ട് ചെയ്യുന്നതുപോലെ, ഇനിമുതൽ സ്വന്തം സൗകര്യത്തിനനുസരിച്ച് ക്രെഡിറ്റ്, ഡെബിറ്റ്, പ്രീ-പെയ്ഡ് കാർഡുകളും പോർട്ട് ചെയ്യാം.
രാജ്യത്തെ ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാർഡ് ഉപഭോക്താക്കൾക്ക് ഒക്‌ടോബർ 1 മുതലാണ് ഇഷ്ടമുള്ള നെറ്റ് വർക്കുകൾ പോർട്ട് ചെയ്യാനുള്ള സൗകര്യം പ്രാബല്യത്തിൽ വരിക. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അടുത്തിടെ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നെറ്റ് വർക്കുകൾ പോർട്ടുചെയ്യാനുള്ള സൗകര്യം വരുന്നതോടെ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള സേവനദാതാക്കളെ തെരഞ്ഞെടുക്കാനും കഴിയും
പ്രധാനമായും ഡെബിറ്റ്. ക്രെഡിറ്റ് പ്രീ പെയ്ഡ് കാർഡുകളുടെ സേവനദാതാക്കൾ വിസ, മാസ്റ്റർകാർഡ്, റുപേ തുടങ്ങിയവയാണ്.ക്രെഡിറ്റ്, ഡെബിറ്റ് അല്ലെങ്കിൽ പ്രീപെയ്ഡ് കാർഡ് ഉപയോക്താക്കൾക്ക് നിലവിലെ രീതികളിൽ നിന്ന് മാറുന്നതിനോ അവരുടെ ഇഷ്ടപ്പെട്ട കാർഡ് നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സർക്കുലറിൽ വ്യക്തമാക്കുന്നു.
എന്താണ് കാർഡ് പോർട്ടബിലിറ്റി
ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാർഡ് ഉപഭോക്താക്കൾക്ക് വിസ, മാസ്റ്റർകാർഡ്, റുപേ തുടങ്ങിയ ഏത് കാർഡ് നെറ്റ്‌വർക്കിലേക്കും മാറാൻ കഴിയും എന്നതാണ് കാർഡ് പോർട്ടബിലിറ്റി കൊണ്ട് അർത്ഥമാക്കുന്നത്.
നിലവിലെ രീതി അനുസരിച്ച്, ഏതെങ്കിലും കാർഡിനായി അപേക്ഷിക്കുമ്പോൾ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട കാർഡ് നെറ്റ്‌വർക്ക് തിരഞ്ഞെടുക്കാൻ കഴിയില്ല. എന്നാൽ ഒക്ടോബർ 1 മുതൽ കാർഡ് പോർട്ടബിലിറ്റി സൗകര്യം നിലവിൽ വന്നാലും, പുതിയ രീതി ഉപയോക്താവിന്റെ കാർഡ് അക്കൗണ്ടുകൾ, ബാലൻസുകൾ, എന്നിവയെ ബാധിക്കില്ലെന്നും സർക്കുലറിൽ പറയുന്നു.