തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട സിപിഎം വനിതാ നേതാവിനെതിരെ കേസ്. മോദിയെ വെടിവെച്ചു കൊല്ലണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ്, പഞ്ചായത്ത് അംഗം കൂടിയായ ഷൈനി ബാലകൃഷ്ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. താന്ന്യം പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗമാണ് ഷൈനി ബാലകൃഷ്ണന്‍. അന്തിക്കാട് എസ്എച്ച്ഒ അനീഷ് കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷം.
കഴിഞ്ഞ വര്‍ഷം മെയ് 12നാണ് കേസിനാസ്പദമായ സംഭവം. ഇന്ധനവില വര്‍ധനക്കെതിരെ ഫേസ്ബുക്കില്‍ വന്ന പോസ്റ്റിന് താഴെയാണ് ഇവര്‍ പ്രകോപനപരമായ കമന്റിട്ടത്. തുടര്‍ന്ന്, ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റി കോടതിയെ സമീപിപ്പിക്കുകയും കോടതി കേസെടുക്കാന്‍ ഉത്തരവിടുകയുമായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News