KeralaNews

തുടര്‍ഭരണം ഇടതിനുതന്നെ,പ്രതിപക്ഷ പ്രചാരണം എല്‍ക്കില്ലെന്ന് സി.പി.എം

തിരുവനന്തപുരം: കോണ്‍ഗ്രസ്‌ ബി.ജെ.പിയുടെ ബി ടീമായി മാറിയെന്നും കഴിഞ്ഞ ലോകസഭാ സമ്മേളനത്തില്‍ ഈ മാറ്റം പ്രകടമായെന്നും ​സി.പി.എം സെക്രട്ടറിയേറ്റ് ​പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു. ബി.ജെ.പിയും യു.ഡി.എഫും അവിശുദ്ധ കൂട്ടുകെട്ട്‌ ഉണ്ടാക്കിയാലും എല്‍.ഡി.എഫിന് ജനങ്ങള്‍‌ തുടര്‍ഭരണം സമ്മാനിക്കുമെന്നും സി പി എം പത്രക്കുറിപ്പിൽ പറഞ്ഞു .

സംസ്‌ഥാന സര്‍ക്കാരിനെ അസ്‌ഥിരപ്പെടുത്താനും അട്ടിമറിക്കാനുമാണ്‌ ഇവിടെ സമരമെന്നപേരില്‍ അക്രമങ്ങള്‍ നടത്തുന്നത്‌. ജനങ്ങളെ സംശയനിഴലിലാക്കാനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. സമരങ്ങള്‍ക്ക്‌ ജനശ്രദ്ധ ലഭിക്കാതായപ്പോള്‍ അവര്‍ അക്രമവുമായി മുന്നോട്ടുപോയി. അതൊന്നും ജനങ്ങള്‍ക്കിടയില്‍ വിലപോകില്ല. ഓരോവീട്ടിലേക്കും ഭഷ്യകിറ്റുമായെത്തുന്ന സര്‍ക്കാരാണ്‌ ഭരണത്തിലുള്ളത്‌. ഇത്തരത്തിലുള്ള മറ്റേത്‌ സര്‍ക്കാര്‍ ഇന്ത്യയിലുണ്ട് . കോവിഡ്‌ കാലത്തും ജനം പട്ടിണിയില്ലാതെ കഴിയുന്നത്‌ അതുകൊണ്ടുകൂടിയാണ്‌. ഇനിയും നാലുമാസം ഈ ഭക്ഷ്യകിറ്റുകള്‍ വീടുകളില്‍ എത്തുമെന്നും സി.പി.എം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker