‘മാറി നില്‍ക്കങ്ങോട്ട്’; പ്രതികരണം ചോദിച്ച വനിതാ മാധ്യമപ്രവര്‍ത്തകയോട് ക്ഷുഭിതനായി സി.പി.എം ജില്ലാ സെക്രട്ടറി
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിലെ നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് സി.പി.എം സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചിനിടെ പ്രതികരണം ചോദിച്ച വനിതാ ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ ക്ഷുഭിതനായി ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍. മാര്‍ച്ചിനൊപ്പം നടന്നുനീങ്ങി പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയോട് മോഹനന്‍ പെട്ടെന്ന് ക്ഷുഭിതനാകുകയും ആക്രോശിക്കുകയും ചെയ്യുകയായിരുന്നു.
എങ്ങനെയാണ് സമരവുമായി മുന്നോട്ടുപോകുന്നത് എന്നായിരുന്നു ന്യൂസ് 18 കൊച്ചി റിപ്പോര്‍ട്ടര്‍ വിനീത വി.ജി ജില്ലാ സെക്രട്ടറിയോട് ചോദിച്ചത്. ‘അതൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. സമരം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണോ ബൈറ്റ് എടുക്കുന്നത്… മാറിനിക്ക്’ എന്ന് കൈചൂണ്ടിക്കൊണ്ടായിരുന്നു സെക്രട്ടറിയുടെ ആക്രോശം.
ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. സംഭവത്തില്‍ എറണാകുളം പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു.
https://www.facebook.com/watch/?v=510777792999858