കോട്ടയം: വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരെ സി.പി.എം പ്രാദേശിക നേതാവ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. കോട്ടയം നാഗമ്പടത്താണ് സംഭവം. സിപിഎം ലോക്കല്‍ സെക്രട്ടറി സുരേഷാണ് കെഎസ്ഇബി ജീവനക്കാര്‍ക്കു നേരെ ഭീഷണി മുഴക്കിയത്. വെളളം ഉയര്‍ന്നപ്പോള്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചത് ചോദ്യം ചെയ്താണ് സുരേഷ് കെഎസ്ഇബി ജീവനക്കാര്‍ക്കുനേരെ തിരിഞ്ഞത്.
കോട്ടയം സെക്ഷനിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഷാജി തോമസിന്റെ നേതൃത്വത്തിലുളള സംഘത്തെ സുരേഷ് അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുകയുമായിരിന്നു. ഞാന്‍ ലോക്കല്‍ സെക്രട്ടറിയാടാ, ഞാനാടാ ഇവിടുത്തെ കാര്യങ്ങളെല്ലാം നോക്കുന്നത് എന്നിങ്ങനെ സുരേഷ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രോശിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഷാജി തോമസ് പോലീസില്‍ പരാതി നല്കി.