ഇടുക്കി: വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ സി.പി.എം നേതാക്കളുടെ അതിക്രമം. വാഹന പരിശോധനയ്ക്കിടെ പിടികൂടിയ ഡിവെഎഫ്‌ഐ പ്രവര്‍ത്തകന്റെ ബൈക്ക് വിട്ടു കൊടുക്കാത്തതിലുള്ള അരിശം മൂത്താണ് സിപിഎം നേതാക്കള്‍ എഎസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്ക് നേരെ തിരിഞ്ഞത്.
സിപിഎം ഏരിയ സെക്രട്ടറിയും ജില്ല സെക്രട്ടേറിയറ്റ് അംഗവും ചേര്‍ന്നാണ് സ്റ്റേഷനില്‍ അതിക്രമം കാണിച്ചത്. വീട്ടില്‍ കേറി തല വെട്ടുമെന്ന് ഉദ്യോഗസ്ഥരെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ഈ സംഭവം നടത്തി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആര്‍.തിലക്, ഏരിയ സെക്രട്ടറി വിജയാനന്ദ് എന്നിവരാണ് പൊലീസ് സ്റ്റേഷനില്‍ എത്തി വധഭീഷണി മുടക്കിയത്.
https://youtu.be/4uzI3M4R3Hg
കൊവിഡ് ഡ്യൂട്ടിയുടെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കിടെയാണ് പൊലീസുകാര്‍ വാഹനം പിടിച്ചെടുത്തത് എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം പിടിച്ചെടുത്ത വാഹനം പിടിച്ചു തരണമെന്നും അല്ലെങ്കില്‍ കേസെടുക്കണമെന്നും പൊലീസുകാരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പൊലീസുകാരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സിപിഎം നേതാവ് വിജയാനന്ദ് പറഞ്ഞു.
നേതാക്കന്‍മാരുടെ അതിക്രമം വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പ്രശ്‌നം തണ്ണുപ്പിക്കാനുള്ള നീക്കമാണ് മേലെ തട്ടില്‍ നിന്നും ഉണ്ടായത് എന്നാണ് വിവരം. നേതാക്കന്‍മാരുടെ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ നേതാക്കന്‍മാര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ എന്തു വകുപ്പ് അനുസരിച്ചാണ് കേസെടുക്കുക എന്ന് വ്യക്തമായിട്ടില്ല.