Home-bannerKeralaNewsRECENT POSTS
വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ സി.പി.ഐ നേതാവിനെതിരെ കേസെടുത്തു
കൊല്ലം: സിപിഐ നേതാവ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയതായി പരാതി. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു. വീട്ടമ്മ ജോലിചെയ്യുന്ന സ്ഥലത്തെത്തി ശല്യം ചെയ്തതിന് നേരത്തെ ബന്ധുക്കള്‍ പഞ്ചായത്ത് മെമ്പറെ താക്കീത് ചെയ്തു വിട്ടിരുന്നു. കടയ്ക്കല്‍ പോലീസ് സിപിഐ നേതാവിനെതിരെ കേസെടുത്തെങ്കിലും തുടരന്വേഷണം കാര്യക്ഷമമല്ല എന്ന പരാതി ഉയര്‍ന്നിരിക്കുകയാണ്.
കൊല്ലം ചിതറ പഞ്ചായത്ത് അംഗമായ കലയപുരം സൈഫുദ്ദീനെതിരെയാണ് പോലീസ് കേസെടുത്തത്. പിന്നീട് പല സ്ഥലങ്ങളില്‍ എത്തി വീട്ടമ്മക്കെതിരെ ശല്യം തുടര്‍ന്നതോടെ ഇവര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News