KeralaNewsPoliticsRECENT POSTS
‘കാനത്തെ മാറ്റൂ സി.പി.ഐയെ രക്ഷിക്കൂ’; കാനം രാജേന്ദ്രനെതിരെ പാര്‍ട്ടി ഓഫീസിന്റെ ചുവരില്‍ പോസ്റ്റര്‍
ആലപ്പുഴ: ആലപ്പുഴ പാര്‍ട്ടി ഓഫീസിന്റെ ചുവരില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍. ‘കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്. അമ്പലപ്പുഴ സി.പി.ഐയിലെ തിരുത്തല്‍വാദികള്‍ പതിച്ചത് എന്ന നിലയിലാണ് ജില്ലാക്കമ്മിറ്റി ഓഫീസിന്റെ ചുവരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി രാജുവിനും പോസ്റ്ററില്‍ അഭിവാന്ദ്യം അര്‍പ്പിച്ചിട്ടുണ്ട്.
കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പാര്‍ട്ടി എംഎല്‍എയ്ക്കും നേതാക്കള്‍ക്കും പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ഉണ്ടാക്കിയിരിന്നു. ഈ സാഹചര്യത്തിലാണ് ആലപ്പുഴയില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News