CrimeKeralaNewsRECENT POSTS
തൃശൂരില്‍ കഞ്ചാവ് വില്‍പ്പനക്കാര്‍ക്കെതിരെ പരാതി നല്‍കിയ ക്ഷീരകര്‍ഷകന്റെ പശുവിന്റെ വാല്‍ അറത്തുമാറ്റി
തൃശൂര്‍: കഞ്ചാവ് വില്‍പനക്കാര്‍ക്കെതിരെ പരാതി നല്‍കിയ ക്ഷീരകര്‍ഷകന്റെ പശുവിന്റെ വാല്‍ സാമൂഹ്യ വിരുദ്ധര്‍ അറുത്തുമാറ്റി. തൃശ്ശൂര്‍ മാള അന്നമനടയിലാണ് മിണ്ടാപ്രാണിയ്ക്ക് നേരെ കൊടുംക്രൂരത അരങ്ങേറിയത്. അന്നമനട സ്വദേശി ശശിയുടെ പശുവിന്റെ വാലാണ് കഞ്ചാവ് സംഘം മുറിച്ചു മാറ്റിയത്.
ശശി കഞ്ചാവ് വില്‍പനക്കാരെക്കുറിച്ച് പോലീസിന് വിവരം നല്‍കിയിരുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ശശിയുടെ പശുവിനു നേരെ ആക്രമണം ഉണ്ടായത്. പശുവിന്റെ വാല്‍ അറുത്തുമാറ്റിയ നിലയിലായിരുന്നു. വെറ്ററിനറി ഡോക്ടര്‍മാര്‍ എത്തി ചികില്‍സ നല്‍കി. അതേസമയം അക്രമികള്‍ക്കു വേണ്ടി മാള പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News