Uncategorized

ഈ നൂറ്റാണ്ട് കാത്തിരുന്ന വാര്‍ത്തയെത്തി,കൊവിഡ് വാക്‌സിന്‍ 94.5 ശതമാനം വിജയകരം,ബിഗ് ബ്രേക്കിംഗ് പുറത്തുവിട്ട് മാധ്യമങ്ങളും

ന്യൂയോര്‍ക്ക്: ലോകത്ത് ഇപ്പോഴും മരണതാണ്ഡവമാടുന്ന കോവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യുഎസ് ബയോടെക്ക്- ഡ്രഗ് കമ്പനിയുടെ കോവിഡ് വാക്‌സീന്‍ 94.5% ഫലപ്രദമാണെന്ന് റിപ്പോര്‍ട്ട്. ബിഗ് ബ്രേക്കിങ്ങായാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തുവിട്ടത്. ലോകത്ത് അന്തിമഘട്ടത്തിലുള്ള്‌ള 11 വാക്സിനുകളില്‍ ഇത്രയും റിസള്‍ട്ട് കിട്ടുന്നത് ഇത് ആദ്യമാണ്. ഈ വാകിസിന് മറ്റ് പാര്‍ശ്വഫലങ്ങളും കണ്ടെത്തിയിട്ടില്ല. അതിനാല്‍ തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ ഇത് ഉപയോഗിക്കാനുള്ള നീക്കമാണ് ലോകത്ത് നടക്കുന്നത്.

ആഭ്യന്തര ക്ലിനിക്കല്‍ പരീക്ഷണങ്ങളിലെ ഫലത്തില്‍നിന്നുള്ള വിവരം മോഡേര്‍ണ തന്നെയാണ് പുറത്തുവിട്ടത്. ഡിസംബറില്‍ ഇരു വാക്‌സീനുകള്‍ക്കും യുഎസ് അടിയന്തരാനുമതി നല്‍കിയേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.അങ്ങനെ വരുമ്പോള്‍ ഈ വര്‍ഷം അവസാനത്തോടുകൂടി 60 മില്യണിലധികം ഡോസ് വാക്‌സീനുകള്‍ ലഭ്യമാക്കേണ്ടിവരും. രാജ്യത്തെ 330 മില്യന്‍ ജനങ്ങള്‍ക്കായി ഒരു ബില്യണോളം ഡോസ് വാക്‌സീനുകള്‍ യുഎസ് വാങ്ങിയേക്കുമെന്നും വിലയിരുത്തലുണ്ട്.മെസഞ്ചര്‍ ആര്‍എന്‍എ (എംആര്‍എന്‍എ) എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ രണ്ടു വാക്‌സീനുകളും വികസിപ്പിച്ചിരിക്കുന്നത്. കോവിഡിനെ അവസാനിപ്പിക്കാന്‍ കഴിയുന്ന വാക്‌സീന്‍ നമുക്ക് ലഭ്യമാകാന്‍ പോകുകയാണെന്ന് മോഡേര്‍ണ പ്രസിഡന്റ് സ്റ്റീഫന്‍ ഹോഗ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker