സംസ്ഥാനത്ത് ഇന്നും ആര്‍ക്കും കൊവിഡ് ബാധയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആര്‍ക്കും കൊവിഡ് ബാധയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 61 പേര്‍ രോഗ വിമുക്തരായി.സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 499 പേര്‍ക്ക്.462 പേര്‍ രോഗമുക്തരായി. 34 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.സംസ്ഥാനത്ത് 81 ഹോട്ട്‌സ്‌പോര്‍ട്ടുകളാണുള്ളത്. പുതിയ ഹോട്ട്‌സ്‌പോര്‍ട്ടുകളില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ 164,263 മലയാളികള്‍ നോര്‍ക്ക വഴി നാട്ടിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണ്ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുള്ളവരാണ് ഏറ്റവും കൂടുതല്‍. തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്,ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ഹരിയാന, ഗോവ എന്നിവിടങ്ങളില്‍ നിന്ന്ായി നിരവധി പേര്‍ നാട്ടിലേക്ക് മടങ്ങിയെത്താന്‍ രജിസ്റ്റര്‍ ചെയ്തു.വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വരെ തിരികെയെത്തിക്കാന്‍ കേന്ദ്രത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് കത്തയച്ചതായി മുഖ്യമന്ത്രി.അറിയിച്ചു. 28722 പേര്‍ പാസിന് അപേക്ഷിച്ചു. ഇതുവരെ 515 പേര്‍ കേരളത്തിലെത്തി. നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ പാസ് നല്‍കും.അതിര്‍ത്തിയില്‍ തിരക്കൊഴിവാക്കി ആളുകളെ സ്വീകരിയ്ക്കാനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട് മുഖ്യമന്ത്രി പറഞ്ഞു.