FeaturedNationalNews

ആശങ്ക; രാജ്യത്ത് കൊവിഡ് മരണങ്ങള്‍ കൂടുന്നു, 24 മണിക്കൂറിനിടെ 4,209 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,59,591 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,60,31,991 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 4,209 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,91,331 ആയി ഉയര്‍ന്നു. 3,57,295 പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 30,27,925 പേരാണ്. രാജ്യത്ത് ഇതുവരെ 2,27,12,735 പേര്‍ രോഗമുക്തരായി. ഇതുവരെ 19,18,79,503 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ 29,911 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 738 പേര്‍ മരിച്ചു. 47,371 പേര്‍ക്കാണ് രോഗ മുക്തി. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 54,97,448. ആകെ രോഗ മുക്തി 50,26,308. ആകെ മരണം 85,355. നിലവില്‍ 3,83,253 പേര്‍ ചികിത്സയില്‍.

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 28,869 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 52,257 പേര്‍ക്കാണ് രോഗ മുക്തി. 548 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികള്‍ 23,35,524 ആയി. ആകെ രോഗ മുക്തി 17,76,524. ഇതുവരെയായി 23,854 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്. നിലവില്‍ 5,34,954 പേരാണ് ചികിത്സയിലുള്ളത്.

കേരളത്തില്‍ ഇന്നലെ 30,491 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,31,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,84,21,465 സാമ്പിളുകളാണ് പരിശോധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker