വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടിയും പിന്നിട്ട് കുതിക്കുന്നു. 4,02,64,219 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. 30,108,034 പേര്‍ രോഗമുക്തി നേടി. 1,118,167 പേര്‍ വൈറസ് ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍.
ആഗോളതലത്തില്‍ 9,038,018 പേര്‍ വൈറസ് ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 71,972 പേരുടെ നില അതീവ ഗുരുതരമാണെന്നും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോമീറ്ററും പുറത്തുവിടുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, അര്‍ജന്റീന, കൊളംബിയ, ഫ്രാന്‍സ്, പെറു, മെക്‌സിക്കോ, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ഇറാന്‍, ചിലി, ഇറാക്ക് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ 15ലുള്ളത്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് കൊവിഡ് മരണങ്ങളുടെ കാര്യത്തില്‍ മുന്നിലുള്ളത്.