വാഷിംഗ്ടണ്‍ ഡിസി: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടിയിലേക്ക് അടുക്കുന്നു. 2,97,21,811 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്ത് വിടുന്ന കണക്കുകള്‍. ചൊവ്വാഴ്ച 2,94,15,168 പേരായിരുന്നു കൊവിഡ് ബാധിതരായുണ്ടായിരുന്നത്. 24 മണിക്കൂറിനിടെ 3,10,000ത്തിലേറെ പേര്‍ക്കാണ് ആഗോള വ്യാപകമായി വൈറ്‌സ് സ്ഥിരീകരിച്ചത്. 939,076 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും 21,536,056 പേര്‍ രോഗമുക്തി നേടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, പെറു, കൊളംബിയ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളാണ് കോവിഡ് കണക്കില്‍ ആദ്യ പത്തില്‍ നില്‍ക്കുന്നത്. രോഗബാധിതരുടെ എണ്ണം അമേരിക്ക-200,197, ഇന്ത്യ-82,091, ബ്രസീല്‍-133,207, റഷ്യ-18,785, പെറു-30,927, കൊളംബിയ-23,288, മെക്‌സിക്കോ-676,487, ദക്ഷിണാഫ്രിക്ക-651,521, സ്‌പെയിന്‍-603,167, അര്‍ജന്റീന-577,338.
മരണമടഞ്ഞവരുടെ എണ്ണം അമേരിക്ക-198,897, ഇന്ത്യ-80,808, ബ്രസീല്‍-132,006, റഷ്യ-18,635 , പെറു-30,812, കൊളംബിയ-23,123, മെക്‌സിക്കോ-71,678, ദക്ഷിണാഫ്രിക്ക-15,641, സ്‌പെയിന്‍-30,004, അര്‍ജന്റീന-11,852.