വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 42 ലക്ഷത്തിലേക്കടുക്കുന്നു. ആഗോളതലത്തില്‍ ഇതുവരെ 41,80,137പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളതായാണ് ഔദ്യോഗിക കണക്കുകള്‍. 2,83,852 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്.
14,90,590 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 13,67,638, സ്പെയിന്- 2,64,663, ഇറ്റലി- 2,19,070, ബ്രിട്ടന്- 2,19,183, റഷ്യ- 2,09,688, ഫ്രാന്‍സ്- 1,76,970, ജര്‍മനി- 1,71,879, ബ്രസീല്‍- 1,62,699, തുര്‍ക്കി- 1,38,657, ഇറാന്- 1,07,603.
മേല്പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ് അമേരിക്ക- 80,787, സ്പെയിന്- 26,621, ഇറ്റലി- 30,560, ബ്രിട്ടന്- 31,855, റഷ്യ- 1,915, ഫ്രാന്‍സ്- 26,380, ജര്‍മനി- 7,569, ബ്രസീല്‍- 11,123, തുര്‍ക്കി- 3,786, ഇറാന്- 6,640.