25.4 C
Kottayam
Thursday, April 25, 2024

കൊവിഡ് ബാധിതരുടെ എണ്ണം 1.82 കോടി കടന്നു; മരണസംഖ്യ ഏഴു ലക്ഷത്തോടടുക്കുന്നു

Must read

വാഷിംഗ്ടണ്‍ ഡിസി: ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.82 കോടി കടന്നു. 1,82,20,646 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 6,92,358 പേരാണ് ഇതുവരെ വൈറസ് ബാധയേത്തുടര്‍ന്ന് മരിച്ചത്. 1,14,36,724 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

2,11,948 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണആഫ്രിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. വൈറസ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ കണക്കുകള്‍ ഇനിപറയുംം വിധമാണ്.

അമേരിക്ക-48,13,308, ബ്രസീല്‍-27,33,677, ഇന്ത്യ-18,04,702, റഷ്യ-8,50,870, ദക്ഷിണാഫ്രിക്ക-5,11,485, മെക്‌സിക്കോ-4,34,193, പെറു-4,28,850, ചിലി-3,59,731, സ്‌പെയിന്‍-3,35,602, കൊളംബിയ-3,17,651. ഈ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമേരിക്ക-1,58,340, ബ്രസീല്‍-94,130, ഇന്ത്യ-38,161, റഷ്യ-14,128, ദക്ഷിണാഫ്രിക്ക-8,366, മെക്‌സിക്കോ-47,472, പെറു-19,614, ചിലി-9,608, സ്‌പെയിന്‍-28,445, കൊളംബിയ-10,650.

ഇറാനിലും ബ്രിട്ടനിലും മൂന്ന് ലക്ഷത്തിലേറപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് രാജ്യങ്ങളില്‍ രണ്ടുലക്ഷത്തിനു മുകളിലും (പാക്കിസ്ഥാന്‍, സൗദി അറേബ്യ, ഇറ്റലി, ബംഗ്ലാദേശ്, തുര്‍ക്കി, ജര്‍മനി) ഏഴ് രാജ്യങ്ങളില്‍ ( അര്‍ജന്റീന, ഫ്രാന്‍സ്, ഇറാക്ക്, കാനഡ, ഇന്തോനീഷ്യ, ഖത്തര്‍, ഫിലിപ്പീന്‍സ്) ഒരു ലക്ഷത്തിനു മുകളിലുമാണ് കോവിഡ് ബാധിതരുടെ എണ്ണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week