കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; രോഗബാധിതര്‍ 41 ലക്ഷം കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇതുവരെ ലോകവ്യാപകമായി 41,00,728 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,80,431 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 14,41,475 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 13,47,309, സ്‌പെയിന്‍- 2,62,783, ഇറ്റലി- 2,18,268, ബ്രിട്ടന്‍- 215,260, റഷ്യ- 198,676, ഫ്രാന്‍സ്- 1,76,658, ജര്‍മനി- 171,324, ബ്രസീല്‍- 1,56,061, തുര്‍ക്കി- 1,37,115, ഇറാന്‍- 1,06,220.
മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ് അമേരിക്ക- 80,037, സ്‌പെയിന്‍- 26,478, ഇറ്റലി- 30,395, ബ്രിട്ടന്‍- 31,587, റഷ്യ- 1,827, ഫ്രാന്‍സ്- 26,310, ജര്‍മനി- 7,549, ബ്രസീല്‍- 10,656, തുര്‍ക്കി- 3,739, ഇറാന്‍- 6,589.