പാലക്കാട്: ജില്ലയില്‍ ഇന്ന് 606 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 575 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 26 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 4 പേര്‍, വിദേശത്തുനിന്ന് വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും. 385 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 6604 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, കോട്ടയം ജില്ലകളിലും, മൂന്നുപേര്‍ വീതം ആലപ്പുഴ, രണ്ടുപേര്‍ തിരുവനന്തപുരം ജില്ലകളിലും,17 പേര്‍ കോഴിക്കോട്, 16 പേര്‍ തൃശ്ശൂര്‍, 46 പേര്‍ മലപ്പുറം,54 പേര്‍ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News