HealthKeralaNews

കോട്ടയം ജില്ലയില്‍ 355 പേര്‍ക്കു കൂടി കൊവിഡ്

കോട്ടയം: ജില്ലയില്‍ 355 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 353 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി പുതിയതായി 3242 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 142 പുരുഷന്‍മാരും 165 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 530 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 3670 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 32278 പേര്‍ കോവിഡ് ബാധിതരായി. 28545 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20474 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
ചങ്ങനാശേരി – 35
കോട്ടയം – 30
ഈരാറ്റുപേട്ട -22
എരുമേലി-21
ചെമ്പ് – 20
മാഞ്ഞൂര്‍ – 16
വൈക്കം – 15
തലയോലപ്പറമ്പ് – 13
പള്ളിക്കത്തോട് – 10
മറവന്തുരുത്ത് – 9
വാഴൂര്‍, ടി വി പുരം, അയര്‍ക്കുന്നം, ഏറ്റുമാനൂര്‍ – 8
എലിക്കുളം,വാകത്താനം, മാടപ്പള്ളി, അകലക്കുന്നം – 7
ഉദയനാപുരം, തൃക്കൊടിത്താനം, തിടനാട്, വെച്ചൂര്‍, ഞീഴൂര്‍-6
വാഴപ്പള്ളി, പാമ്പാടി, ചിറക്കടവ്-5
തിരുവാര്‍പ്പ്, കുമരകം – 4
രാമപുരം, കാഞ്ഞിരപ്പള്ളി, പായിപ്പാട്, പാല, അതിരമ്പുഴ, തലയാഴം – 3
നീണ്ടൂര്‍, മണര്‍കാട്, അയ്മനം,പുതുപ്പള്ളി, ആര്‍പ്പൂക്കര,
വെള്ളൂര്‍, പനച്ചിക്കാട്,പാറത്തോട്, നെടുംകുന്നം, മീനച്ചില്‍- 2
കാണക്കാരി, വെള്ളാവൂര്‍, ഭരണങ്ങാനം, കൂട്ടിക്കല്‍, പൂഞ്ഞാര്‍, കോരുത്തോട്,കുറിച്ചി, കടനാട്, കിടങ്ങൂര്‍, മുണ്ടക്കയം, കൂരോപ്പട, ഉഴവൂര്‍, മീനടം – 1.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker