31.3 C
Kottayam
Saturday, September 28, 2024

കോട്ടയം ജില്ലയില്‍ 426 പുതിയ കൊവിഡ് രോഗികള്‍

Must read

കോട്ടയം: ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. രോഗം സ്ഥിരീകരിച്ച 20294 പേരില്‍ 13064 പേര്‍ രോഗമുക്തി നേടി. നിലവില്‍ 7197 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. പുതിയതായി ലഭിച്ച 3868 സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 426 എണ്ണം പോസിറ്റീവാണ്. 424 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ രണ്ടു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

രോഗികളില്‍ 189 പുരുഷന്‍മാരും 184 സ്ത്രീകളും 53 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 73 പേരുണ്ട്. 175 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. നിലവില്‍ 17196 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം
ചുവടെ

കോട്ടയം-45
കുറിച്ചി, ഈരാറ്റുപേട്ട-32
ചങ്ങനാശേരി -26
അതിരമ്പുഴ -19
പായിപ്പാട്, മാടപ്പള്ളി-17
അയ്മനം, വിജയപുരം-15
ഏറ്റുമാനൂര്‍, കങ്ങഴ-12
കിടങ്ങൂര്‍ -11
കാഞ്ഞിരപ്പള്ളി -9
കടനാട്, പനച്ചിക്കാട്, പാലാ, വെള്ളൂര്‍, വെച്ചൂര്‍, മീനച്ചില്‍ -8
പാമ്പാടി, തലയാഴം, കുമരകം, മൂന്നിലവ് -7
ടിവി പുരം, വൈക്കം -6
മരങ്ങാട്ടുപിള്ളി, നീണ്ടൂര്‍, തൃക്കൊടിത്താനം -5
കാണക്കാരി, വാഴപ്പള്ളി, ആര്‍പ്പൂക്കര, വാകത്താനം, മണര്‍കാട് -4
പള്ളിക്കത്തോട്, കടുത്തുരുത്തി, പൂഞ്ഞാര്‍ -3
മുളക്കുളം, കറുകച്ചാല്‍, ഭരണങ്ങാനം, പാറത്തോട്, കല്ലറ, ചെമ്പ്, ഉഴവൂര്‍, മണിമല -2
മാഞ്ഞൂര്‍, കൂട്ടിക്കല്‍, ചിറക്കടവ്, മറവന്തുരുത്ത്, വെള്ളാവൂര്‍, കൊഴുവനാല്‍, നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര, എരുമേലി,
മീനടം, വെളിയന്നൂര്‍, കരൂര്‍,അകലക്കുന്നം, കുറവിലങ്ങാട്, എലിക്കുളം, മുത്തോലി-1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Popular this week