News
കാമുകി തന്നോട് എന്നും സംസാരിക്കണം! ദൈവത്തിന് വിചിത്ര കത്തുമായി ഭക്തന്‍

ചെന്നൈ: എല്ലാ ദിവസവും തന്റെ കാമുകി തന്നോടു സംസാരിക്കാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണം എന്നാവശ്യപ്പെട്ട് ദൈവത്തിനു ഭക്തന്റെ കത്ത്. മധുര അവന്യപുരത്തെ കല്യാണ സുന്ദരേശ്വര ക്ഷേത്രത്തിലാണു വെങ്കിടേഷ് എന്ന ഭക്തന്റെ കത്തു ലഭിച്ചത്.
എനിക്ക് ആവശ്യമായ വരുമാനം നേടിത്തരണം എന്ന് ഒരു ഭാഗത്ത് എഴുതിയ വെങ്കിടേഷ് പോസ്റ്റ് കാര്‍ഡിന്റെ മറുവശത്താണ് ഒരു യുവതിയുടെ വിശദാംശങ്ങള്‍ സഹിതം വിചിത്രമായ ആവശ്യം ഉന്നയിച്ചത്. ഇതോടെ വെങ്കിടേഷിനെ കണ്ടെത്തി ആഗ്രഹം സാധിപ്പിച്ചു കൊടുക്കാനുള്ള ശ്രമത്തിലാണു ക്ഷേത്രം അധികൃതരും യുവതിയുടെ ബന്ധുക്കളും.
എല്ലാ ദിവസവും വെങ്കിടേഷ് തന്റെ വിലാസം പരാമര്‍ശിക്കാതെ ക്ഷേത്രത്തിലേക്ക് കത്തെഴുതിയിരുന്നു. എന്നാല്‍, ഇന്നലെയെത്തിയ കത്തിലെ ആവശ്യം വായിച്ചവരാണ് ഇതു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News