ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,059 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 91,39,866 ആയി ഉയര്‍ന്നു. രോഗ മുക്തി നിരക്ക് 93.68 ശതമാനം. നിലവില്‍ 4,43,486 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 511 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 1,33,738 ആയി. അതേസമയം, ഡല്‍ഹിയിലും കൊവിഡ് ആശങ്ക വര്‍ധിക്കുകയാണ്. 24 മണിക്കൂറിനിടെ 121 മരണവും 6,746 പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News