ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. 24 മണിക്കൂറിനിടെ 29,164 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 88,74,291 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
449 പേര്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ എണ്ണം 1,30,519 ആയി. 4.53 ലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 40,791 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടുകയും ചെയ്തു. 82,90,371 പേര്‍ ഇതുവരെ രോഗമുക്തി നേടി. 83 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
അതേമസയം വാക്‌സിന്‍ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ലോകത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ വാക്‌സിനും റഷ്യയുടെ സ്പുട്‌നിക് അഞ്ച് വാക്‌സിനും വിജയകരമായ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ അമേരിക്കന്‍ ബയോടെക്‌നോളജി കമ്പനിയായ മൊഡേനയും പരീക്ഷണം വിജയകരമാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. തങ്ങളുടെ കൊവിഡ് വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്നാണ് മൊഡേണയുടെ വാദം.