ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,548 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 435 പേര് മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 88,45,127 ആയി. മരണസംഖ്യ 1,30,070 ആയി ഉയര്‍ന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4,65,478 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 82,49,579 പേര് രോഗമുക്തരായി. ഞായറാഴ്ച മാത്രം 43,851 പേര് രോഗമുക്തരായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News