ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,281 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 512 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 86,36,012 ആയി. മരണസംഖ്യ 1,27,571 ആയി ഉയര്‍ന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4,94,657 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 80,13,784 പേര്‍ രോഗമുക്തരായി. 50,326 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ നിന്നും രോഗമുക്തരായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News